കോട്ടയം: കോട്ടയത്ത് നിര്‍ത്തിയിട്ട ട്രെയിനില്‍ ഇരിക്കുകയായിരുന്ന യുവതിയുടെ സ്വര്‍ണമാല പൊട്ടിച്ച് ഓടിയ യുവാവ് പിടിയില്‍. റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമില്‍ നിന്ന് ട്രെയിനിന്റെ ഉള്ളിലേക്ക് കൈയ്യിട്ട് മാല പൊട്ടിച്ച് ഓടുകയായിരുന്നു. അസം സ്വദേശിയായ അബ്ദുള്‍ ഹുസൈന് ആണ് കോട്ടയം റെയില്‍വേ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയ്ക്കാണ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് അസം സ്വദേശി യുവതിയുടെ മാല പൊട്ടിച്ചോടിയത്. തൃശൂരില്‍ നിന്നും ചെങ്ങന്നൂരിലേക്ക് കൊല്ലം സ്പെഷ്യല്‍ ട്രെയിനില്‍ യാത്ര ചെയ്ത യുവതിയുടെ 4 പവന്റെ സ്വര്‍ണമാലയാണ് പൊട്ടിച്ചെടുത്തത്. ട്രെയിനിന് സമീപം നിന്ന യുവാവ് വണ്ടി ഓടി തുടങ്ങിയതോടെ ജനാലയിലൂടെ കൈയിട്ട് മാല പൊട്ടിക്കുകയായിരുന്നു.
മോഷണത്തിന് ശേഷം അമൃത എക്സ്പ്രസില്‍ കയറിയ പ്രതി ഉറങ്ങികിടന്ന മറ്റൊരു യുവതിയുടെ ഫോണ്‍ അടങ്ങിയ ബാഗും മോഷ്ടിച്ചു. സി.സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച റെയില്‍വേ പോലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ പ്രതി കുടുങ്ങി. ഒരു വര്‍ഷമായി കാഞ്ഞിരപ്പള്ളിയില്‍ പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍.
Discussion about this post