കടവൂര്‍: കൊല്ലം കടവൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ തൊഴാനെത്തിയ വൃദ്ധയുടെ സ്വര്‍ണമാല കവര്‍ന്ന മൂന്ന് സ്ത്രീകള്‍ പിടിയില്‍. ഒന്നേകാല്‍ ലക്ഷം രൂപയുടെ മാലയാണ് മോഷണം പോയത്. സംഭവത്തില്‍ തമിഴ്നാട് സേലം സ്വദേശികളായ പൂവരശി, സുമിത്ര, സുകന്യ എന്നിവരാണ് അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ചാത്തിനാംകുളം സ്വദേശിയായ 77 വയസുള്ള മഹിളാ മണിയമ്മയുടെ മാല ഈ സംഘം മോഷ്ടിച്ചത്. ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പോലീസിന് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.
Discussion about this post