പത്തനംതിട്ട: ശബരിമല നട ഇന്ന് അടയ്ക്കും. ഇതോടെ 41 ദിവസത്തെ മണ്ഡല തീര്‍ത്ഥാടനത്തിന് ഇന്ന് സമാപനമാകും. തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജ ചടങ്ങുകള്‍ പൂര്‍ത്തിയായി. ഇന്ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.
ഇനി മകരവിളക്ക് പൂജയ്ക്കായി ഡിസംബര്‍ 30ന് നട തുറക്കും. കലശാഭിഷേകത്തിനും കളാഭിഷേകത്തിനും ശേഷമാണ് തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മികത്വത്തില്‍ അയ്യപ്പന് തങ്കഅങ്കി ചാര്‍ത്തിയത്.
ALSO READ ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം, വൈകിട്ട് 7 ന് ശേഷം സന്നിധാനത്തേക്ക് കയറ്റില്ല
അതേസമയം, ഇന്ന് ഉച്ചയോടെ പമ്പയില്‍ നിന്നും നിലയ്ക്കലില്‍ നിന്നുമുള്ള തീര്‍ത്ഥാടകരുടെ ഒഴുക്ക് പൂര്‍ണമായും നിലച്ചു. സന്നിധാനത്തും തിരക്ക് കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഒന്നര ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ഈ വര്‍ഷം അധികമായി എത്തി.
Discussion about this post