തിരൂര്‍: ബിപി അങ്ങാടി നേര്‍ച്ചയ്ക്ക് കൊണ്ടുവന്ന ആന ഇടഞ്ഞു. നേര്‍ച്ചയുമായി ബന്ധപ്പെട്ട് പെട്ടിവരവിനായി കൊണ്ട് വന്ന ആനയാണ് ഇടഞ്ഞത്. രാത്രി പത്ത് മണിയോടെയാണ് സംഭവം.
പൊരൂരില്‍ നിന്നും പുറപ്പെടുന്ന വരവിനായി എത്തിച്ച ആനയാണ് ഇടഞ്ഞത്. രണ്ട് ബൈക്ക്, കാര്‍, ഓട്ടോറിക്ഷ എന്നിവ തകര്‍ത്തു. പരിഭ്രാന്തരായി ഓടുന്നതിനിടയില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തരയോടെ ആനയെ തളച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.
Discussion about this post