ബംഗളൂരു: ക്രിസ്തുമസ് അവധിക്ക് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലേക്ക് വരാന്‍ ഒരുങ്ങുന്ന മലയാളികളെ പിഴിഞ്ഞ് സ്വകാര്യ ബസുകള്‍. ക്രിസ്തുമസ് ദിനം അടുക്കുമ്പോള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്താന്‍ 6,000 രൂപ വരെയാണ് സ്വകാര്യ ബസുകള്‍ ടിക്കറ്റ് ഈടാക്കുന്നത്.
ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ ഓണ്‍ലൈന്‍ വഴി ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്താല്‍ മേഴ്സിഡീസ് ബെന്‍സിന്റെ മള്‍ട്ടി ആക്സില്‍ എസി സ്ലീപ്പര്‍ ബസിന് നിരക്ക് 3,390 രൂപയാണ്. മറ്റ് ബസുകളില്‍ 2000ത്തിനും 3000ത്തിനും ഇടയിലാണ് നിരക്കുകള്‍.
എന്നാല്‍ നാളെ അത് 6000 രൂപയാകും, ഇരട്ടി തുകയുടെ വ്യത്യാസം. ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് 4,900 വരെയാണ് ടിക്കറ്റ് നിരക്കുകള്‍. നോണ്‍ എസി സീറ്റര്‍ ബസുകള്‍ക്ക് നിരക്ക് 2840 രൂപ വരെയാണ് നിരക്ക്.
ഇതോടെ നാലംഗകുടുംബത്തിന് നാട്ടില്‍ ക്രിസ്മസ് ആഘോഷിക്കണമെങ്കില്‍ യാത്രയ്ക്ക് മാത്രമായി 20,000 രൂപ കണ്ടെത്തേണ്ട അവസ്ഥയാണ്. നാട്ടിലേക്കുള്ള വരവ് തന്നെ മാറ്റി വയ്ക്കുകയാണ് പലരും.
തോന്നിയ പോലെയുള്ള നിരക്ക് വര്‍ധന തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം പതിവ് പോലെ ഉയര്‍ന്നിട്ടുണ്ടെങ്കിലും നടപടികള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.
Discussion about this post