വാരണാസി: മികച്ചരീതിയിൽ പ്രസംഗിച്ച സാധാരണക്കാരിയായ വീട്ടമ്മയോട് തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. വാരണാസിയിലെ സേവാപുരി ഡെവലപ്മെന്റ് ബ്ലോക്കിലെ ബർകി ഗ്രാമത്തിൽ വികാസ് ഭാരത് സങ്കൽപ് യാത്രയ്ക്കിടെ വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവദിക്കുന്നതിനിടെയാണ് സ്വയം സഹായ സംഘത്തിലെ അംഗമായ യുവതി പ്രധാനമന്ത്രിയുടെ ശ്രദ്ധയാകർഷിച്ചത്.
‘ലക്ഷപതി ദീദി’ എന്ന പദ്ധതിയുടെ ഗുണഭോക്താവായ ചന്ദാ ദേവിയാണ് പ്രസംഗം കൊണ്ട് പ്രധാനമന്ത്രിയെയും അമ്പരപ്പിച്ചത്. തുടർന്ന് സംവാദത്തിനിടെ ‘എത്ര നല്ല പ്രസംഗമാണ് നിങ്ങൾ നടത്തുന്നത്, നിങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ?’ എന്ന് ചോദിക്കുകയായിരുന്നു. ‘രാധാ മഹിളാ സഹായത’ സ്വയം സഹായ സംഘത്തിലെ അംഗമായ ചന്ദാ ദേവി, 15,000 രൂപയുടെ പ്രാരംഭ വായ്പ ലാഭകരമായ ഒരു പച്ചക്കറി കൃഷി സംരംഭം ആരംഭിക്കാൻ തന്നെ പ്രാപ്തമാക്കിയതെങ്ങനെയെന്നാണ് വിവരിച്ചത്.
Chanda-Devi got offer for fight for election from @narendramodi but she humbly declined. Amazing confidence from her to answer PM's questions like this. This is the real-transformation in rural-areas which pollsters keeps underestimating!#IncredibleIndiapic.twitter.com/GsyorsDwOr
— #Intolerant भारतीय (@goyalsanjeev) December 18, 2023
തങ്ങളുടെ സാമ്പത്തിക പരാധീനതയിൽ നിന്ന് സ്വയം പര്യാപ്തത കൈവരിക്കുന്നതിനും തന്റെ കുടുംബത്തിന്റെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നുതിനും സംരംഭം എങ്ങനെ സഹായിച്ചെന്ന് വിശദീകരിക്കുകയായിരുന്നു ചന്ദാദേവി. ഈ നേട്ടങ്ങൾക്ക് സർക്കാർ പദ്ധതികളുടെ പിന്തുണയാണെന്നും ചന്ദാ ദേവി പറഞ്ഞു.
‘ഞങ്ങൾ നിങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നു. നിങ്ങൾ നടത്തുന്ന പരിശ്രമങ്ങൾക്കൊപ്പം ഞങ്ങൾ മുന്നേറുകയാണ്. നിങ്ങളുടെ മുന്നിൽ സംസാരിക്കുന്നത് ഞങ്ങളുടെ ഭാഗ്യമാണ്’- എന്നാണ് ചന്ദാ ദേവി പ്രധാനമന്ത്രിയോട് പറഞ്ഞത്.
പിന്നീട്, ബാർക്കിയിലെ മറ്റൊരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ പ്രധാനമന്ത്രി മോഡി ചന്ദാ ദേവിയെ കുറിച്ച് പരാമർശിക്കുകയും ചെയ്തു.
Discussion about this post