കോഴിക്കോട്: പ്ലസ്ടൂ വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് സംഭവം. തമിഴ്നാട് തിരുനെല്‍വേലി ദമ്പതികളായ മാരിസ്വാമിയുടെയും റാണിയുടെയും മകള്‍ മുത്തുലക്ഷ്മിയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് പെണ്‍കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ടോടെ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
also read: മലയാളി എംബിബിഎസ് വിദ്യാര്‍ഥിനി ചൈനയില്‍ മരിച്ച നിലയില്‍
പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആക്രി കച്ചവടക്കാരാണ്. സാമ്പത്തികമായി പിന്നോക്കമായിരുന്നു കുടുംബം.
വീട്ടിലെ മോശം സാമ്പത്തികാവസ്ഥ കുട്ടിയെ ബാധിച്ചിരുന്നു. ഇതേ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് ജീവനൊടുക്കിയത്. താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് കൂട്ടുകാര്‍ക്ക് സന്ദേശമയച്ചിരുന്നെന്നും പോലീസ് പറയുന്നു.
Discussion about this post