ചീറിപ്പാഞ്ഞു വരുമ്പോള്‍ പലപ്പോഴും നമുക്ക് ലെവില് ക്രോസില്‍ വെച്ച് പണികിട്ടാറുണ്ട്. ഭൂരിഭാഗം ആളുകളം ലെവല്‍ ക്രോസ് കണ്ടാല്‍ സ്പീഡ് നാലിരട്ടി ആക്കും. ട്രെയിന്‍ എങ്ങാനും വന്നാല്‍ പണി കിട്ടു, കുറേ നേരം കിടക്കേണ്ടി വരുമല്ലോ എന്ന ധാരണയില്‍. അക്ഷമയാണ് ഇതിനു കാരണം. ഈ അക്ഷമ പലപ്പോഴും കുഴിയില്‍ ചാടുകയാണ് പതിവ്.
അത്തരത്തിലൊരു അക്ഷമയുടെ ഭാഗമായി നടന്ന അപകട ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും മറ്റും നിറയുന്നത്. ലെവല്‍ ക്രോസില്‍ റെയില്‍വെ ഗേറ്റിനും പാളത്തിനുമിടയില്‍ കുടുങ്ങിയ കാറിന്റെ ദൃശ്യങ്ങളാണ് വ്യാപകമാവുന്നത്. എവിടെയാണ് അപകടം നടന്നതെന്ന് വ്യക്തമല്ല. പക്ഷേ അപകടത്തിന്റെ ഭീകരാന്തരീക്ഷം എന്ന തലകെട്ടോടു കൂടിയാണ് സംഭവം വൈറലാകുന്നത്. ഗെയിറ്റിനും പാളത്തിനുമിടയില്‍ കുടുങ്ങിയ വാഹനം നീക്കാന്‍ ശ്രമിക്കുന്നതും പരാജയപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ദൂരെ നിന്നും പാഞ്ഞെത്തുന്ന ട്രെയിനിന്റെ പേടിപ്പെടുത്തുന്ന ഹോണും പശ്ചാതലത്തില്‍ കേള്‍ക്കാം. ഹ്യുണ്ടായി ക്രേറ്റയാണ് അപകടത്തില്‍ കുടുങ്ങിയത്. ഒടുവില്‍ റെയില്‍വേ ഗേറ്റിന് സമാന്തരമായി കാര്‍ ചേര്‍ത്തിട്ടാണ് യാത്രികര്‍ രക്ഷപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അക്ഷമയുള്ളവര്ക്ക് സന്ദേശം എന്ന കണക്കെയാണ് വൈറലാകുന്നത്. വീഡിയോ കാണാം…..
Discussion about this post