ന്യൂഡല്‍ഹി: 2008ല്‍ ഡല്‍ഹിയില്‍ വെച്ച് വെടിയേറ്റു മരിച്ച മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ പിതാവ് എം.കെ. വിശ്വനാഥന് (91)യാത്രയായി. മകളുടെ ഘാതകര്‍ക്കു ശിക്ഷ വാങ്ങിക്കൊടുത്ത ശേഷമായിരുന്നു വിശ്വനാഥന്റെ വിടപറച്ചില്‍.
ഹൃദയാഘാതത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന വിശ്വനാഥന് ഇന്നലെയാണ് അന്തരിച്ചത്. പതിനഞ്ച് വര്‍ഷമായുള്ള വിശ്വനാഥന്റെയും ഭാര്യ മാധവിയുടെയും നിയമ പോരാട്ടങ്ങള്‍ക്കൊടുവിലായിരുന്നു പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചത്. അതിനായി അന്‍പതോളം തവണയാണ് ഇരുവരും കോടതി മുറികള്‍ കയറിയിറങ്ങിയത്.
also read: വയനാട് ചുരത്തില്‍ മുട്ട ലോറി മറിഞ്ഞു: മുട്ടയില്‍ തെന്നി ബൈക്കുകള്‍ മറിഞ്ഞു
ഇക്കഴിഞ്ഞ നവംബര്‍ 25നാണ് വിചാരണക്കോടതി പ്രതികളുടെ ശിക്ഷ വിധിച്ചത്. രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍ എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തവും അഞ്ചാം പ്രതി അജയ് സേത്തിക്ക് 3 വര്‍ഷം തടവുമാണു ശിക്ഷ. ഒപ്പം പിഴയും.
മകളുടെ കൊലപാതകത്തില്‍ വിധി പറയുന്നതിന് ഏതാനും ദിവസം മുന്‍പു വിശ്വനാഥന് ആശുപത്രിയിലായിരുന്നു. പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിക്കുന്ന ദിവസം വരെയും പിന്നീട് ഹര്‍ജികള്‍ പരിഗണിച്ച ദിവസവുമെല്ലാം എന്നും ഭാര്യയ്ക്കൊപ്പം കോടതിയിലെത്തിയിരുന്നു.
ശിക്ഷ വിധിച്ച ഒക്ടോബര്‍ 18ന് കോടതി മുറിയില്‍ അദ്ദേഹ നിശ്ശബ്ദനായി തലകുമ്പിട്ടിരിക്കുകയായിരുന്നു. അപ്പോള്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെത്തി ആലിംഗനം ചെയ്തപ്പോഴേക്കും അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. ശിക്ഷ വിധിച്ച ദിവസമായിരുന്നു അദ്ദേഹത്തിന്റെ ശസ്ത്രക്രിയ. പിന്നാലെ അബോധാവസ്ഥയിലായിരുന്നു.
Discussion about this post