റിയാദ്: സൗദിയിൽ പ്രവാസി മലയാളി കുത്തേറ്റ് മരിച്ചു. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ദർബിലിലാണ് സംഭവം. പാലക്കാട് മണ്ണാർക്കാട് ഒന്നാം മൈല്‍ കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സിപി അബ്ദുൽ മജീദാണ് (49) കൊല്ലപ്പെട്ടത്.
ഇയാളെ മുൻപ് കൂടെ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരനാണ് കുത്തി കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഇദ്ദേഹം ജോലി ചെയ്തിരുന്ന ശീഷ കടയിൽ വെച്ചായിരുന്നു സംഭവം. ഈ കടയിൽ മുമ്പ് ജോലി ചെയ്തിരുന്ന ബംഗ്ലാദേശി പൗരൻ ജോലി ഉപേക്ഷിച്ചു പോയിരുന്നു.
പിന്നീട് ഇയാൾ വീണ്ടും തിരിച്ചെത്തി മുൻപത്തെ ജോലി വേണം എന്നാവശ്യപ്പെടുകയായിരുന്നു. തുടർന്ന് ജോലി നൽകാനാകില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതിനെ തുടർന്നുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
ALSO READ- യുവഡോക്ടറുടെ ആത്മഹത്യ, അന്വേഷണത്തിന് നിര്‍ദേശം നല്കി ആരോഗ്യമന്ത്രി
ഈ കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് ബംഗ്ലാദേശി പൗരന്മാരിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെ്തിട്ടുണ്ട്. മൃതദേഹം ദർബ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിലായിരുന്ന അബ്ദുൽ മജീദ് ഇക്കഴിഞ്ഞ സെപ്തംബർ ഒമ്പതിനാണ് തിരിച്ച് പോയത്.
Discussion about this post