സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ വിജയിച്ച കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ സന്ദര്‍ശിച്ച് പൂച്ചെണ്ട് നല്കിയ തെലങ്കാന ഡിജിപിക്ക് സസ്പെന്ഷന്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഡിജിപിയെ സസ്പെന്‍ഡ് ചെയ്തത്. ഡിജിപി അഞ്ജനി കുമാര്‍ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നാണ് കണ്ടെത്തല്‍.
സംസ്ഥാന പോലീസ് മേധാവി അഞ്ജനി കുമാറും പോലീസ് നോഡല്‍ ഓഫീസറുമായ സഞ്ജയ് ജെയ്നും തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലെ മത്സരാര്‍ത്ഥിയായ അനുമുല രേവന്ത് റെഡ്ഡിയെ ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് കാണാനെത്തിയിരുന്നു. സംസ്ഥാനത്തെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ അഞ്ജനി കുമാര്‍, രേവന്ത് റെഡ്ഡിയെ ബൊക്കെ നല്കി അഭിവാദ്യം ചെയ്യുന്ന വീഡിയോ പുറത്തെത്തിയതോടെയാണ് നടപടി ഉണ്ടായിരിക്കുന്നത്.
തെലങ്കാന ഡിജിപിയെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്ത് തെലങ്കാന ചീഫ് സെക്രട്ടറി എ ശാന്തികുമാരിക്ക് കമ്മീഷന് കത്തയച്ചു. സംഭവത്തില്‍ അഞ്ജനി കുമാറിനോടും മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരോടും കമ്മീഷന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
also read- രാജസ്ഥാനിലും ‘യോഗി’? ആരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മഹന്ത് ബാലക് നാഥ്
അതേസമയം, സ്ഥാനാര്‍ഥികളില്‍ ഒരാള്‍ മാത്രമായ രേവന്ത് റെഡ്ഢിയെ ഡിജിപി കണ്ടത് പ്രത്യേക താല്പര്യം നേടാനുള്ള ദുരുദ്ദേശ്യത്തിന്റെ സൂചനയാണെന്ന് കമ്മീഷന് വൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചു.
Discussion about this post