ജയ്പൂര്‍: മാറി മാറി വരുന്ന സര്‍ക്കാരുകളെന്ന ചരിത്രം മാറാതെ രാജസ്ഥാന് നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ ബിജെപിക്ക് ബാറ്റണ്‍ കൈമാറുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ആശയക്കുഴപ്പം. പടലപിണക്കം ഇരുഭാഗത്തും തുടരുന്ന രാജസ്ഥാനില്‍ ബിജെപിക്ക് ഭരണം പിടിക്കാനായത് കേന്ദ്രത്തിലും ആത്മവിശ്വാസം പകരുകയാ ണ്.
അതേസമയം, ബിജെപിയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വസുന്ധര രാജെ സിന്ധ്യപയ്ക്കൊപ്പം പല പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഈ കൂട്ടത്തില്‍ പ്രമുഖ പേരാണ് മഹന്ത് ബാലക് നാഥിന്റേത്. വസുന്ധര രാജെയും കേന്ദ്രനേതാക്കളും പരസ്പരം ഇടഞ്ഞു നില്‍ക്കുന്നതിനിടെ യുപി മോഡലില്‍ ബാലക് നാഥിനെ പോലെ ഒരാളെ അപ്രതീക്ഷിതമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിച്ച് രാജസ്ഥാനെ എന്നന്നേക്കുമായി അടിമുടി മാറ്റാന്‍ ബിജെപി ശ്രമിക്കുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
കോണ്‍ഗ്രസില്‍ നിന്നും തിജാര മണ്ഡലം പിടിച്ചെടുത്താണ് ബാലക് നാഥ് ബിജെപിയുടെ തുറുപ്പുചീട്ടായി മാറിയിരിക്കുന്നത്. അരനൂറ്റാണ്ടിനിടയില്‍ ഈ മണ്ഡലത്തില്‍ മുന്‍പ് ഒരു തവണമാത്രമാണ് ബിജെപിക്ക് ജയിക്കാനായത്.
അതുകൊണ്ടാണ് മണ്ഡലം പിടിച്ചെടുക്കാന്‍ ആള്‍വാറിലെ എംപിയായിരിക്കുന്ന ബാലക് നാഥിനെ തന്നെ ബിജെപി മത്സരിപ്പിച്ചത്. മുസ്ലിം വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലത്തില്‍ ഇന്ത്യ-പാകിസ്താന് ക്രിക്കറ്റ് മത്സരം പോലെയാണ് തന്റെ മത്സരമെന്ന് പറഞ്ഞാണ് ബാലക് നാഥ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്.
also read-ലെനയ്ക്ക് വട്ടാണെന്ന് പറയുന്ന ആളുകൾക്കാണ് വട്ട്; ലെനയെ വിളിച്ച് വരുത്തണം; കുട്ടികൾക്ക് ക്ലാസെടുക്കാൻ പറയണം: സുരേഷ് ഗോപി
മുന്‍പും വിദ്വേഷ പ്രസംഗങ്ങളിലൂടെ ശ്രദ്ധേയനായ ‘രാജസ്ഥാനിലെ യോഗി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന യോഗിയാണ് ബാലക് നാഥ്. യോഗി ആദിത്യനാഥുമായി ബാലക് നാഥിന് സാമ്യമേറെയാണ്. യോഗിയെ പോലെ ഹരിയാനയിലെ ബാബ മസ്ത്നാഥ് മഠവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു പോന്നയാളാണ് 39കാരനായ ബാലകും.
കാവി തലക്കെട്ടും ക്ലീന്‍ ഷേവുമായി ഗൗരവത്തിലെത്തുന്ന ബാലക് നാഥിന് വേണ്ടി വോട്ട് തേടി ആദ്യം തിജാരയിലെ പ്രചാരണത്തിന് എത്തിയത് യോഗി ആദിത്യനാഥായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ പത്രിക നല്കാന് യോഗിക്കൊപ്പം ബുള്‍ഡോസറിലെത്തി വാര്‍ത്തകളില്‍ നിറഞ്ഞ ബാലക് നാഥിന്റെ ലക്ഷ്യം ഇതോടെ തന്നെ വ്യക്തമായിരുന്നു
ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് 10 ശതമാനം പേര് പിന്തുണച്ചത് ബാലക് നാഥിനെയായിരുന്നു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ബാലക് നാഥിനെ വെച്ച് ഒരു യുപി മോഡലും ബിജെപി പരീക്ഷിച്ചേക്കും.
also read-‘ജനവിധി ഞങ്ങൾ വിനയപൂർവ്വം അംഗീകരിക്കുന്നു, പ്രത്യശാസ്ത്രപരമായ പോരാട്ടം തുടരും; തെലങ്കാനയിലെ ജനങ്ങളോട് നന്ദി’: രാഹുൽ ഗാന്ധി
2.61 ലക്ഷം വോട്ടര്‍മാരുള്ള തിജാര മണ്ഡലത്തില്‍ ന്യൂനപക്ഷങ്ങളാണ് ഭൂരിപക്ഷം വരുന്ന വോട്ടര്‍മാരും. ഒരു ലക്ഷത്തോളം മുസ്ലിംവോട്ടര്മാരുള്ള മണ്ഡലത്തില്‍ നിര്‍മാണ മേഖലയിലെ പ്രമുഖനായ ഇമ്രാന് ഖാനെയാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചത്, മണ്ഡലം നിലനിര്‍ത്താനായി ഇറങ്ങിയ ഇമ്രാന് ഖാന് എന്നാല്‍ ബാലക് നാഥിന്റെ തീവ്രമായ പ്രചാരണങ്ങളെ നേരിടാനായില്ല.
Discussion about this post