കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ മരിച്ച നാല് പേരേയും തിരിച്ചറിഞ്ഞു. ഒടുവിൽ തിരിച്ചറിഞ്ഞത് പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജേക്കബിനെയാണ്. ഇയാൾ കോളേജിലെ വിദ്യാർത്ഥിയല്ലെന്നും സുഹൃത്തുക്കൾക്കൊപ്പം പരിപാടി കാണാനായി എത്തിയതാണ് എന്നാണ് പ്രാഥമിക വിവരം. കുസാറ്റിലെ പൂർവ്വ വിദ്യാർത്ഥിയാണ് ആൽവിനെന്നും സൂചനയുണ്ട്.
മരിച്ച് മറ്റ് മൂന്ന് പേർ വിദ്യാർത്ഥികളാണ്. അതുൽ തമ്പി, സാറ തോമസ്, ആൻ റഫ്റ്റ എന്നിവരെയാണ് നേരത്തെ തിരിച്ചറിഞ്ഞത്. മൂവരുടെയും മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരിച്ചഅതുൽ തമ്പി കൂത്താട്ടുകുളം സ്വദേശിയും സാറ തോമസ് കോഴിക്കോട് താമരശ്ശേരി സ്വദേശിയുമാണ്. വടക്കൻപറവൂർ സ്വദേശിനിയാണ് മരിച്ച ആൻ റഫ്റ്റ. മൂന്നുപേരും രണ്ടാം വർഷ മരിച്ച എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ്.
ALSO READ- കുസാറ്റ് അപകടം: നവകേരള സദസ്സിന്റെ ഞായറാഴ്ചയിലെ ആഘോഷപരിപാടികൾ ഒഴിവാക്കി
ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ടാണ് നാല് പേർ മരിച്ചത്. നിലവിൽ 52 പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. മൂന്ന് പേരുടെ നില ഗുരുതരമാണ്. രണ്ടുപേർ ആസ്റ്റർ മെഡ് സിറ്റി ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.
Discussion about this post