തിരുവനന്തപുരം: സംസ്ഥാനത്ത് നാലിനം ക്ഷേമ പെന്‍ഷനുകള്‍ ഉയര്‍ത്തി. വിശ്വകര്‍മ്മ, സര്‍ക്കസ്, അവശ കായികതാര, അവശ കലാകാര പെന്‍ഷന്‍ തുകകളാണ് ഉയര്‍ത്തിയത്. ഈ നാല് പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
അവശ കലാകാര പെന്‍ഷന്‍ നിലവില്‍ 1000 രൂപയാണ്. അവശ കായികതാരങ്ങള്‍ക്ക് 1300 രൂപയും, സര്‍ക്കസ് കലാകാര്‍ക്ക് 1200 രുപയും, വിശ്വകര്‍മ്മ പെന്‍ഷന്‍ 1400 രൂപയുമാണ് ലഭിച്ചിരുന്നത്.
Discussion about this post