കൊച്ചി: നടി തൃഷയ്ക്കെതിരെ മന്‍സൂര്‍ അലിഖാന് നടത്തിയ മോശം പരാമര്‍ശം വിവാദമായിരിക്കുകയാണ്. മന്‍സൂര്‍ അലിഖാനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. നിരവധി താരങ്ങളാണ് തൃഷയെ പിന്തുണച്ച് എത്തുന്നത്. ഇപ്പോഴിതാ, മന്‍സൂര്‍ അലിഖാനെതിരെ നടന് ഹരിശ്രീ അശോകന് പറയുന്ന വാക്കുകളാണ് വൈറലായിരിക്കുന്നത്.
‘സത്യം ശിവം സുന്ദരം’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ മന്‍സൂര്‍ അലിഖാനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങാണ് ഹരിശ്രീ അശോകന് പറയുന്നത്. ചിത്രത്തില്‍ മന്‍സൂര്‍ അലിഖാനുമായുള്ള ഫൈറ്റ് രംഗം ഷൂട്ട് ചെയ്യുന്ന സമയത്ത് മന്‍സൂര്‍ അലിഖാന്റെ അടി കൊള്ളേണ്ടി വന്നിട്ടുണ്ടെന്ന് ഹരിശ്രീ അശോകന് പറയുന്നു. ഒരു തവണ അടി കൊണ്ടപ്പോള്‍ പറഞ്ഞു മനസിലാക്കിയെങ്കിലും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ താന്‍ ദേഷ്യപ്പെട്ടെന്നും തായും ഹരിശ്രീ അശോകന് പറഞ്ഞു.
സത്യം ശിവം സുന്ദരം സിനിമയില്‍ എന്നെയും ഹനീഫിക്കയെയും മന്‍സൂര്‍ അലി ഖാന് ബസ് സ്റ്റാന്‍ഡില്‍ ഇട്ട് തല്ലുന്ന സീന്‍ ഉണ്ട്. ഞങ്ങള്‍ അന്ധന്മാരുടെ വേഷം ചെയ്യുന്നതുകൊണ്ട് കണ്ണ് എപ്പോഴും മുകളിലേക്ക് തന്നെ വയ്ക്കണം. അപ്പോള്‍ നമുക്ക് അടി വരുന്നത് എങ്ങനെയാണ് എന്ന് ഒന്നും കാണാന്‍ പറ്റില്ല. മന്‍സൂര്‍ അലിഖാന് രണ്ടുമൂന്ന് തവണ കൈക്കിട്ട് ഇടിച്ചു. പിന്നെ നെഞ്ചിനിട്ടും ചവിട്ട് കിട്ടി. ഒരു തവണ ഞാന്‍ ചവിട്ടരുതെന്ന് പറഞ്ഞു.
ടൈമിങ് നിങ്ങളുടെ കൈയ്യിലാണ്, ഞങ്ങള്‍ക്ക് ഒന്നും കാണാന്‍ പറ്റില്ലെന്ന് പറഞ്ഞു.ഞാന്‍ പറഞ്ഞത് പുള്ളി മൈന്‍ഡ് ചെയ്തില്ല. രണ്ടാമതും ചവിട്ടി. ഞാന്‍ നിര്‍ത്താന്‍ പറഞ്ഞു. ഒരു തവണ പറഞ്ഞതാണ് ചവിട്ടരുതെന്ന്. ഇനി ദേഹത്ത് തൊട്ടാല്‍ മദ്രാസ് കാണില്ലെന്നും ഞാന്‍ പറഞ്ഞു. പിന്നെ ഒരു കുഴപ്പവും ഉണ്ടായില്ല. എന്റെ നാലിരട്ടി ഉണ്ടായിരുന്നു അയാള്‍. ഒരു ബോധമില്ലാത്ത നടനാണ് ഈ മന്‍സൂര്‍ അലി ഖാന് എന്നും ഹരിശ്രീ അശോകന് പറഞ്ഞു.
ലിയോ സിനിമയുമായി ബന്ധപ്പെട്ടു നല്കിയ അഭിമുഖത്തിലാണ് മന്‍സൂര്‍ അലിഖാന് തൃഷയെ കുറിച്ച് മോശമായി പറഞ്ഞത്. ചിത്രത്തില്‍ തൃഷയ്ക്കൊപ്പം അഭിനയിക്കുന്നു എന്ന് കേട്ടപ്പോള്‍ സിനിമയില്‍ ബെഡ് റൂം സീന്‍ ഉണ്ടാകുമെന്ന് കരുതിയെന്നും ഏറെ ആഗ്രഹിച്ചിരുന്നെന്നും മന്‍സൂര്‍ പറഞ്ഞു.
അതേസമയം പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് തൃഷ തന്നെ രംഗത്തെത്തിയിരുന്നു.മന്‍സൂര്‍ അലിഖാനൊപ്പം സ്ക്രീന്‍സ്പേസ് പങ്കിടാത്തതില്‍ അഭിമാനിക്കുന്നുവെന്നും ഇനി ഒരിക്കലും അത് സംഭവിക്കില്ലെന്നും തൃഷ വ്യക്തമാക്കിയിരുന്നു.
Malayalam actor Harisree Ashokan about Mansoor Ali Khan.
During a shoot even after warning, Mansoor hit him for real.
— Christopher Kanagaraj (@Chrissuccess) November 18, 2023
Discussion about this post