ആലപ്പുഴ: വസ്ത്രങ്ങൾ കുളക്കടവിൽ കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് ക്ഷേത്രക്കുളത്തിലാണ് യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തുലാം പറമ്പ് ചാലക്കര തെക്കതിൽ സുധീഷി (കണ്ണൻ – 35)നാണ് ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചത്. ഇയാളുടെ വസ്ത്രങ്ങൾ കുളിക്കടവിൽ കണ്ടതിനെ തുടർന്ന് നാട്ടുകാരാണ് തിരച്ചിൽ നടത്തിയത്.
കഴിഞ്ഞ ഓഗസ്റ്റ് 20ന് ആലപ്പുഴയിൽ മധ്യവയസ്‌കനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഹരിപ്പാട് പിലാപ്പുഴ ചന്ദ്രാസിൽ രാജേന്ദ്രൻ നായരെയാണ് അന്ന് നഗരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അന്ന് വായിൽനിന്നു നുരയും പതയും വന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. രാവിലെ മുതൽ രാജേന്ദ്രൻ നായരെ വീട്ടിൽനിന്നു കാണാതായിരുന്നു. കുളിക്കടവിനോട് ചേർന്നാണ് മൃതദേഹം കിടന്നത്. കുളത്തിനോട് ചേർന്ന് ഇദ്ദേഹത്തിന്റെ ബൈക്കും കണ്ടെത്തിയിരുന്നു.
Discussion about this post