തൃശ്ശൂര്‍: തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ വീണ ബിഎസ്എഫ് സൈനികനെ രക്ഷപ്പെടുത്തി ആര്‍പിഎഫ്. ആലപ്പുഴ സ്വദേശിയായ മാര്ട്ടിന് തോമസിനെയാണ് സാഹസികമായി രക്ഷപ്പെടുത്തിയത്.
ബിഎസ്എഫ് സൈനികനായ ആലപ്പുഴ സ്വദേശി മാര്ട്ടിന് തോമസ് നാട്ടിലേക്കുള്ള യാത്രയില്‍ ആയിരുന്നു. ബറോണി- എറണാകുളം എക്സ്പ്രസില്‍ ആയിരുന്നു യാത്ര. ട്രെയിന്‍ രാവിലെ 11 മണിയോടെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. ഈ സമയം വെള്ളം വാങ്ങാന്‍ വേണ്ടി പുറത്തിറങ്ങിയതായിരുന്നു സൈനികന്. തിരിച്ചു കയറുമ്പോഴേക്കും ട്രെയിന്‍ മെല്ലെ നീങ്ങി തുടങ്ങിയിരുന്നു. പിന്നാലെ സൈനികന് ചവിട്ടുപടിയില്‍ നിന്ന് കാല്‍വഴുതി പ്ലാറ്റ്ഫോമിനും ട്രെയിനിനും മധ്യേ വീഴുകയായിരുന്നു.
Discussion about this post