ആലപ്പുഴ: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. ആലപ്പുഴയിലാണ് സംഭവം. ചെങ്ങന്നൂര്‍ മുളക്കുഴ കിഴക്കേപറമ്പില്‍ ശ്രീജിത്തിനെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഭാര്യ ജയശ്രീയെ വെട്ടിയ ശേഷമാണ് ശ്രീജിത്ത് ജീവനൊടുക്കിയത്. ശ്രീജിത്ത് മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. രാവിലെ ഒന്‍പത് മണിക്കാണ് സംഭവം.
also read: അതിതീവ്ര ന്യൂനമര്‍ദം, അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മഴ, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ശ്രീജിത്ത് ഭാര്യയുടെ തലയ്ക്കും കൈയ്ക്കും വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. തുടര്‍ന്ന് ഭാര്യ നിലവിളിച്ച് കൊണ്ട് അയല്‍വക്കത്തെ വീട്ടിലേക്ക് ഓടിക്കയറി.
പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ശ്രീജിത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ജയശ്രീയെ ആദ്യം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.
also read: പിന്നോട്ടില്ല: റോബിന് ബസ് നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും, സീറ്റ് ബുക്കിംഗ് ആരംഭിച്ചു
ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് ശ്രീജിത്ത് വീട്ടിനകത്ത് കയറി തൂങ്ങിമരിച്ചത് എന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post