കല്പറ്റ: വയനാട്ടില്‍ കാട്ടാനക്കൂട്ടത്തെ പ്രകോപിപ്പിച്ച സംഭവത്തില്‍ സഞ്ചാരികള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. കാറുടമ ഉള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തത്. സഞ്ചാരികളുടെ പേരുവിവരങ്ങള്‍ വനംവകുപ്പ് പുറത്ത് വിട്ടിട്ടില്ല.
തിങ്കളാഴ്ച്ച വൈകിട്ടോടെ ബത്തേരി-പുല്‍പ്പള്ളി റോഡിലാണ് സംഭവം. യാത്രക്കിടെ കാട്ടാനക്കൂട്ടത്തെ കണ്ട സഞ്ചാരികള്‍ വാഹനത്തില്‍ നിന്നും ഇറങ്ങി ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. പ്രകോപിതരായ കാട്ടാനക്കൂട്ടം മുന്നോട്ടാഞ്ഞതോടെ ഇവര്‍ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. തൊട്ടുപിന്നിലുണ്ടായിരുന്ന വാഹനയാത്രികര്‍ പകര്‍ത്തിയ ദൃശ്യം പ്രചരിച്ചതോടെയാണ് കേസെടുത്തത്.
Discussion about this post