കണ്ണൂര്‍: കണ്ണൂരില്‍ യുവാവ് കുത്തേറ്റു മരിച്ചു. അരങ്ങം സ്വദേശി ജോഷി മാത്യുവാണ് മരിച്ചത്. ആലക്കോടാണ് സംഭവം. അരങ്ങം സ്വദേശി ജോഷി മാത്യുവാണ് മരിച്ചത്.
സംഭവത്തില്‍ സുഹൃത്ത് വട്ടക്കയം സ്വദേശി ജയേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു കൊലപാതകം നടന്നത്.
also read: കേരളത്തില്‍ 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത വേണമെന്ന് നിര്‍ദേശം
സുഹൃത്തുക്കള്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയായിരുന്നു കൊലപാതകം നടന്നത്. മദ്യപാനത്തിനിടെ ജയേഷ് കത്തിയെടുത്ത് ജോഷിയെ കുത്തുകയായിരുന്നു.
ജോഷിയുമായി ജയേഷിന് മുന്‍വൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസ് സൂചിപ്പിച്ചു. കുത്തേറ്റു വീണ ജോഷിയെ ആലക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
also read: കടുത്ത വയറുവേദന, പരിശോധിച്ചപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഗര്‍ഭിണി, യുവാവിനെതിരെ കേസ്
ഇവിടെ നിന്നും പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Discussion about this post