ന്യുഡല്‍ഹി: വീട്ടില്‍ അതിക്രമിച്ച് കയറി മയക്ക് മരുന്നിന് പണം ആവശ്യപ്പെട്ടു. കിട്ടാതെ വന്നപ്പോള്‍ കൗമാരക്കാരന് മധ്യവയ്സകയെ കൊലപ്പെടുത്തി. 55 കാരിയാണ് കൗമാരക്കാരന്റെ ആക്രമണത്തില്‍ മരണത്തിന് കീഴടങ്ങിയത്.
റാപ്പര്‍ സംഗീതത്തില്‍ ലയിച്ച് കഴിയുന്ന വ്യക്തിയാണെന്ന് പോലീസ് പറയുന്നു. ദല്‍ഹി ദ്വാരകയിലെ ഉത്തംനഗറിലാണ് കൊലപാതകം നടന്നത്. നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുള്ള സംഘത്തിലെ അംഗമാണ് ഇയാള്‍ എന്ന് പോലീസ് പറയുന്നു. ഈ മാസം അഞ്ചിനാണ് കൗമാരക്കാരനെ നജാഫ്ഘട്ട് റോില്‍ നിന്നും പോലീസ് പിടികൂടുന്നത്.
റാപ്പ് സംഘത്തില്‍ ആകൃഷ്ടനായി അവരിലൊരാളാകാന്‍ ആഗ്രഹിച്ചു നടക്കുന്നയാളാണ് താനെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. മയക്കുമരുന്നിന് അടിമയായ താന്‍ പണത്തിന് വേണ്ടി കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
Discussion about this post