അടൂര്‍: കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ബെല്‍റ്റ് കച്ചവടവും മറ്റുമായി കറങ്ങി നടന്ന് രാത്രി മോഷണം പതിവാക്കിയ അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍. ആഗ്ര സ്വദേശികളായ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് പോലീസ് പിടികൂടിയത്.
കേരളത്തിലുടനീളം വസ്ത്രശാലകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുകയാണ് ഇവരുടെ രീതി. ആഗ്ര സ്വദേശി രാഹുല്‍ സിംഗ് സഹോദരന്‍ ഓംപ്രകാശ് ഇവരുടെ കൂട്ടാളി അങ്കൂര്‍ എന്നിവരാണ് പിടിയിലായത്. ഓംപ്രകാശാണ് സംഘത്തിലെ സൂത്രധാരന്‍.
ഇവര്‍ ആദ്യം ബഹുനില വസ്ത്രശാലകള്‍ കണ്ടുവെയ്ക്കും. മോഷണം ആസൂത്രണം ചെയ്ത ശേഷം സ്ഥലംവിടും. പിന്നീട് പദ്ധതിയെല്ലാം പറഞ്ഞുകൊടുത്ത് സഹോദരന്‍ രാഹുലിനെയും കൂട്ടാളി അങ്കൂറിനെയും മോഷണത്തിനായി നിയോഗിക്കും. തുണിക്കടകളില്‍ മാത്രമാണ് സംഘം മോഷണം നടത്താറുള്ളത്.
എത്ര വലിയ കെട്ടിടത്തിലും എന്ത് സാഹസം ചെയ്തും ഇവര്‍ മോഷണം നടത്തും. അടൂര്‍ കരിക്കിനേത്ത് സില്‍ക്‌സിന്റെ അഞ്ചാം നിലയിലെത്തിയത് കെട്ടിടത്തിന്റെ പിന്‍ഭാഗത്തുള്ള പൈപ്പ് വഴി അതിസാഹസികമായി കയറിയാണ്. മേല്‍ക്കൂര പൊളിച്ച് ഭിത്തി തുരന്ന് താഴെനിലയിലുള്ള ക്യാഷ് കൗണ്ടറിലെത്തി മൂന്ന് ലക്ഷ്ത്തിലധികം രൂപ കവര്‍ന്നിരുന്നു.
ഒക്ടോബര്‍ 18 ന് മോഷണം നടത്തി മുങ്ങിയ സംഘത്തെ ഏറെ ശ്രമകരമായ ദൗത്യത്തിലൂടെ വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞാണ് ഒടുവില്‍ തമിഴ്‌നാട്ടില്‍ നിന്ന് അടൂര്‍ പോലീസ് പിടികൂടിയത്.
Discussion about this post