വടകര: കഴിഞ്ഞ ദിവസം വടകരയിലുണ്ടായ അക്രമത്തില്‍ ഇരയായത് യുവകവി സജീവ് മന്തരത്തൂരാണ്. പോലീസ് അക്രമികള്‍ക്കെതിരെ പ്രയോഗിച്ച ഗ്രനേഡ് സജീവിന്റെ കാലിനാണ് ഏറ്റത്. കോഴിക്കോട്ടെ ഒരു പരിപാടി കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്നു സജീവ്. ഇതിനിടെ ആയിരുന്നു അപകടം.
നല്ല ആഴത്തില്‍ ഗ്രനേഡ് ചീളുകള്‍ അദ്ദേഹത്തിന്റെ കാലില്‍ തുളച്ചുകയറി. മെഡിക്കല്‍ കോളജില്‍ ചികിത്സ തേടേണ്ടി വന്നു. ദിവസവും മുറിവില്‍ മരുന്നു വയ്ക്കണം. രണ്ടാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരും.
എന്നാല്‍ സംഭവദിവസം കാലില്‍ ചോരയൊലിച്ചു വഴിയില്‍ വീണ സജീവിനെ ആരും തിരിഞ്ഞു നോക്കിയില്ല. വേദനകൊണ്ട് പുളഞ്ഞ് കിടന്നു മണിക്കൂറുകളോളം. ഒടുക്കം സ്ഥലം ശാന്തമായപ്പോള്‍ തന്നെ എഴുന്നേറ്റ് ആശുപത്രിയില്‍ പോയെന്നും സജീവ് വ്യക്തമാക്കി.
Discussion about this post