ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ പ്രൈമറി സ്കൂളുകള്‍ക്ക് അവധി നീട്ടി നല്കി. അടുത്ത വെള്ളിയാഴ്ച വരെ അവധിയായിരിക്കും. ആറ് മുതല്‍ 12 വരെയുള്ള ഓണ്‍ലൈല്‍ വഴിയായിരിക്കും ക്ലാസുകള്‍ ഉണ്ടാവുകയെന്നും വിദ്യാഭ്യാസമന്ത്രി അതിഷി അറിയിച്ചു.
300ന് മുകളില്‍ അതീവ ഗുരുതരമാണെന്നിരിക്കേ 460 ആണ് ഡല്‍ഹിയില്‍ ഇന്ന് രാവിലെ രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര സൂചിക.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്നും, മലിനീകരണ തോത് കുറക്കാന്‍ വാഹനങ്ങളുടെ എണ്ണം കുറക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് വ്യക്തമാക്കി. കൂടാതെ, പാഴ് വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിക്കരുതെന്നും ജനങ്ങള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി.
Discussion about this post