വടക്കേക്കര: വിറ്റാമിന്‍ ഗുളികയ്ക്ക് പകരം ആരോഗ്യവകുപ്പ് അധികൃതര്‍ യുവതിക്ക് നല്‍കിയത് എലിപ്പനി ബാധിതര്‍ക്ക് നല്‍കുന്ന ഗുളിക. ചെളിക്കുഴി എറത്ത് വടക്ക് വിനോദ് ഭവനില്‍ ബിനീതയ്ക്കാണ് അംഗനവാടിയില്‍ നിന്നും ആശാവര്‍ക്കര്‍ വഴി ഡോക്‌സി സൈക്ലിനിക് എന്ന എലിപ്പനിക്കുള്ള പ്രതിരോധ ഗുളിക നല്‍കിയത്.
ഗര്‍ഭിണിയായി മൂന്നാം മാസത്തില്‍ രക്തത്തിന്റെ അളവ് കൂടാനായി അയണ്‍ ഗുളികകള്‍ നല്‍കാറുണ്ട്. ഇതിന് പകരമാണ് ആരോഗ്യവകുപ്പ് എലിപ്പനി പ്രതിരോധ ഗുളിക നല്‍കിയത്. ഒരുമാസം യുവതി ഈ ഗുളിക കഴിച്ചു. ആത് കഴിഞ്ഞ ഗുളികയില്‍ വ്യത്യാസം കണ്ടപ്പോഴാണ് എലിപ്പനി ഗുളികയാണെന്ന് മനസിലായത്.
ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിനീതയുടെ കുടുംബം പത്തനാപുരം പോലീസില്‍ പരാതി നല്‍കി. ഏറത്ത് വടക്ക് അംഗനവാടി വഴി മേഖലയിലെ മറ്റ് ഗര്‍ഭിണികള്‍ക്കും എലിപ്പനിയുടെ ഗുളിക നല്കിയതായും ആരോപണമുണ്ട്.
Discussion about this post