ഭുവനേശ്വര്‍: ഐഐടി വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ സംഘം ക്യാംപസിനുള്ളില്‍ വച്ച് നഗ്നയാക്കി ഉപദ്രവിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തതായി പരാതി. ഭുവനേശ്വര്‍ ഐഐടിയിലാണ് ദാരുണ സംഭവം.
വ്യാഴാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. സുഹൃത്തുമൊത്ത് ഹോസ്റ്റലിന് പുറത്തേക്ക് ഇറങ്ങിയ പെണ്‍കുട്ടിയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം തടഞ്ഞു. ശാരീരികമായ ഉപദ്രവിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് നഗ്നയാക്കി ചിത്രങ്ങളും വിഡിയോയും പകര്‍ത്തുകയായിരുന്നു. 15 മിനിറ്റോളം ക്രൂരമായി ഉപദ്രവിച്ച ശേഷം ഫോണ്‍ നമ്പറും വാങ്ങി സംഘം ഇവരെ വിട്ടയച്ചുവെന്ന് പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടിയുടെ പരാതിയില്‍ ഐപിസി 354 ാം വകുപ്പ് അനുസരിച്ച് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പുറത്ത് നിന്നുള്ളവര്‍ ക്യാംപസില്‍ കടക്കുന്നുണ്ടെന്നും ഇത് തടയണമെന്നും പ്രതിഷേധത്തില്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ക്യാംപസില്‍ സിസിടിവിയും വൈദ്യുതിയും സദാ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അക്രമത്തിനിരയായ പെണ്‍കുട്ടിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഡിസിപി വ്യക്തമാക്കി. പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും എത്രയും വേഗത്തില്‍ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post