ആലപ്പുഴ: ആലപ്പുഴയില്‍ വീട്ടില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. അടുക്കളയില്‍ മാറ്റിവച്ചിരുന്ന ഗ്യാസ് കുറ്റിയില്‍ നിന്നും പാചക വാതകം ചോര്‍ന്നാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 13 -ാം വാര്‍ഡ് കച്ചേരി മുക്കിന് തെക്ക് പൊന്നാലയം വീട്ടില്‍ ബിനുവിന്റെ വീട്ടിലാണ് അപകടമുണ്ടായത്. വലിയ പൊട്ടിത്തെറിയാണ് ഉണ്ടായതെങ്കിലും തലനാരിഴക്ക് വന്‍ ദുരന്തം ഒഴിവായി.
കഴിഞ്ഞ ദിവസം രാവിലെ 11 ഓടെയായിരുന്നു സംഭവം. ബിനുവിന്റെ വീട്ടില്‍ അടുക്കളക്ക് സമീപം മാറ്റിവച്ചിരുന്ന ഗ്യാസ് കുറ്റിയിലെ പാചക വാതകമാണ് ചോര്‍ന്നത്. ഇതറിയാതെ ഭാര്യ സ്മിത അടുക്കളയില്‍ മറ്റൊരു ഗ്യാസ് സ്റ്റൗവില്‍ വെള്ളം തിളപ്പിക്കുകയായിരുന്നു.
ഈ സമയത്താണ് അടുക്കളയിലുണ്ടായിരുന്ന ഫ്രിഡ്ജ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. മൂന്നര വയസ്സുള്ള കുട്ടിയും വീട്ടിലുണ്ടായിരുന്നു. ഉടന്‍ തന്നെ സ്മിത കുട്ടിയുമായി പുറത്തേക്ക് ഓടിയിറങ്ങി. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
also read: പട്ടാമ്പി കൊലപാതക കേസില്‍ പൊലീസ് തെരയുന്ന യുവാവ് മരിച്ചനിലയില്‍, മൃതദേഹം കണ്ടെത്തിയത് ഭാരതപ്പുഴയില്‍
തകഴി, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നെത്തിയ നാലു യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘമാണ് തീ പൂര്‍ണമായും അണച്ചത്. വലിയ നാശനഷ്ടമാണ് സംഭവിച്ചത്. ഗ്യാസ് സ്റ്റൗവും കത്തിനശിച്ചു. മിക്സി, ജ്യൂസര്‍, കബോര്‍ഡ്, തുടങ്ങി അടുക്കള ഉപകരണങ്ങളും പാത്രങ്ങളും പൂര്‍ണമായി കത്തി നശിച്ചു.
Discussion about this post