ബംഗളൂരു: ജോലി ചെയ്തിരുന്ന ജ്വല്ലറിയിൽ നിന്നും ഒന്നരക്കോടിയോളം തട്ടിയ കേസിൽ മുൻ ജീവനക്കാരനായ മലയാളി പിടിയൽ. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ കോർപറേറ്റ് ഓഫീസിൽ വിഷ്വൽ മർച്ചന്റൈസിങ് വിഭാഗത്തിൽ അസിസ്റ്റന്റ് ജനറൽ മാനേജരായി ജോലി ചെയ്തിയിരുന്ന യുവാവാണ് അറസ്റിലായത്. എരുമേലി എടകടത്തി സ്വദേശിയാണ് പിടിയിലായ വടക്കേടത്ത് ഹൗസിൽ അർജുൻ സത്യൻ(36).
ബംഗളൂരു പോലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ അഞ്ചു വർഷത്തോളമായി നടത്തിവന്ന സാമ്പത്തിക ക്രമക്കേടുകളാണ് ഇക്കഴിഞ്ഞ ജൂലായിൽ ഓഡിറ്റ് വിഭാഗം കണ്ടുപിടിച്ചത്. തുടർന്ന് കമ്പനി നൽകിയ പരാതിയിലാണ് പോലീസ് നടപടി.
ബുധനാഴ്ച കോഴിക്കോട് എത്തിയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതിയെ കൂടുതൽ ചോദ്യംചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു.
തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് കമ്പനിയിൽ നിന്നും ഇയാളെ പുറത്താക്കിയിരുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിലേറെയായി കമ്പനിയുടെ മാർക്കറ്റിങ് വിഭാഗത്തിലെ വിവിധ ഇടപാടകാരുമായി ഗൂഢാലോചന നടത്തിയാണ് ഇയാൾ ഒന്നര കോടി രൂപയോളം ഇടപാടുകാരുടെ സഹായത്തോടെ തട്ടിയെടുത്തത്. ഈ പണം തന്റെ കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് കണ്ടെ
ത്തൽ.
Discussion about this post