നടി ലെനയുടെ പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചയായിരിക്കെ, ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ലെന്ന് ഇന്ത്യന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷന്. പ്രസ്താവനയിലൂടെയാണ് അസോസിയേഷന് പ്രതികരിച്ചിരിക്കുന്നത്.
മാനസികാരോഗ്യത്തെക്കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാവുന്നതല്ല. അവരുടെ അഭിപ്രായങ്ങള്‍ ആ തരത്തില്‍ മുഖവിലയ്ക്കെടുക്കാനാകില്ലെന്നും അസോസിയേഷന് പറഞ്ഞു.
ഈഗോ ഇല്ലാതായാല്‍ മൈഗ്രെയ്ന് ഇല്ലാതാകും. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നുകള്‍ ആരോഗ്യപ്രശ്നമുണ്ടാക്കും സൈക്കോളജിക്കല്‍ പ്രശ്നങ്ങള്‍ക്കുള്ള മരുന്നുകള്‍ കഴിക്കാന്‍ പാടില്ലെന്നും കഴിച്ച് തുടങ്ങിയാല്‍ നിര്ത്താനാകില്ലെന്നുമൊക്കെയാണ് ലെന പറഞ്ഞത്. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് ലെന പരാമര്‍ശം നടത്തിയത്.
ഒരിക്കല്‍ സൈക്ക്യാട്രിക് മരുന്നുകള്‍ ഉപയോഗിച്ചാല്‍ പിന്നീട് അത് ഉപേക്ഷിക്കാനാകില്ലെന്നും വിത്ത്ഡ്രോവല്‍ സിന്ട്രം ഉണ്ടാകുമെന്നുമാണ് ലെന വാദിച്ചത്. കൂടാതെ, പൂര്‍വ ജന്മത്തിലെ കാര്യങ്ങള്‍ തനിക്ക് ഓര്‍മ്മയുണ്ടെന്നും താനൊരു ബുദ്ധ സന്യാസിയായിരുന്നുവെന്നും ലെന പറഞ്ഞിരുന്നു.
ALSO READ- നിത അംബാനിയ്ക്ക് അറുപതാം പിറന്നാൾ; രാജ്യമെമ്പാടും ആഹാരം വിളമ്പിയും കിറ്റ് വിതരണം ചെയ്തും ആഘോഷം
താന്‍ 63ാമത്തെ വയസ്സില്‍ ടിബറ്റില്‍ വച്ചാണ് മരിച്ചത്. അതുകൊണ്ടാണ് ഈ ജന്മത്തില് തല മൊട്ടയടിച്ചതും ഹിമാലയത്തില്‍ പോകാന്‍ തോന്നിയതും. മോഹന്‍ലാലിനെ ആത്മീയ ഗുരുവായാണ് കാണുന്നതെന്നും ലെന പറഞ്ഞിരുന്നു.
അതേസമയം, ലെനയുടെ വാദങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന അക്കാഡമിക് ക്വാളിഫിക്കേഷന്‍ ഉള്ള ഒരാള്‍ ആണ് എന്ന് പറഞ്ഞുകൊണ്ട് ഇത്തരത്തിലുള്ള അശാസ്ത്രീയത വിളമ്പുന്നത് ശരിയല്ലെന്ന് ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ പ്രതികരിക്കുന്നു.
ഡിപ്രഷന് മൂലം ആത്മഹത്യയുടെ വക്കില്‍ നിന്ന ലക്ഷക്കണക്കിന് പേരെ രക്ഷിച്ചിട്ടുണ്ട് സൈക്യാട്രിക് മരുന്നുകള്‍. സ്റ്റേബിള്‍ ആയ ശേഷം മെഡിക്കല്‍ അഡൈ്വസ് പ്രകാരം തന്നെ മരുന്ന് നിര്‍ത്തിയവര്‍ ധാരാളമാണെന്ന് ഡോ. ജിനേഷ് പി എസ് ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാണിച്ചു.
Discussion about this post