ന്യൂഡല്‍ഹി : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത് കേരള സര്‍ക്കാര്‍. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ ശശിയാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി റിട്ട് ഹര്‍ജി ഫയല്‍ചെയ്തത്.
ബുധനാഴ്ച രാത്രിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. നിയമസഭ പാസ്സാക്കിയ എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലെന്നും, തീരുമാനം വൈകിപ്പിക്കുകയാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.
ഗവര്‍ണര്‍ക്കെതിരെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. സര്‍ക്കാരിന് പുറമെ, ടിപി രാമകൃഷ്ണന് എംഎല്‍എയും ഹര്‍ജി നല്‍കിയിട്ടുണ്ട്.
Discussion about this post