കണ്ണൂര്‍: കണ്ണൂര്‍ കൊളവല്ലൂര്‍ ചേരിക്കലില്‍ വന്‍ ബോംബ് ശേഖരം കണ്ടെത്തി. കല്ല് വെട്ടിയ കുഴയിലെ ബക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍ ഉണ്ടായിരുന്നത്. ഏകദേശം 20ഓളം ബോംബുകളാണ് ബക്കറ്റില്‍ ഉണ്ടായിരുന്നു. പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് ബോംബുകള്‍ കണ്ടെടുത്ത്.
ഹര്‍ത്താല്‍ ദിനത്തലും ശേഷവും വന്‍ പ്രതിഷേധങ്ങളും അക്രമങ്ങളും നടന്ന സ്ഥലമാണ് കണ്ണൂര്‍ കൊളവല്ലൂര്‍. അതുകൊണ്ട് തന്നെ ഇനിയും അക്രമം മാത്രം ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ സൂചനയാണ് ഈ ബോംബ് ശേഖരം എന്നാണ് നിഗമനം.
അതേ സമയം കണ്ണൂര്‍ ക്രമസമാധാന നില നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. ഹര്‍ത്താലില്‍ സംഘപരിവാര്‍ അഴിച്ച് വിട്ട അക്രമങ്ങള്‍ക്ക് ശേഷമാണ് കണ്ണൂര്‍ അശാന്തമായത്. ഇതിനെ വീണ്ടെടുക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി വരുന്നതിന്റെ ഇടയിലാണ് തലവേദനയായി ബോംബ് ശേഖരവും കണ്ടെത്തിയിരിക്കുന്നത്. ഒളിപ്പിച്ച് വച്ചിരുന്ന ആയുധങ്ങള്‍ക്കായി റെയ്ഡ് തുടരുമെന്ന് പോലീസ് പറഞ്ഞു.
Discussion about this post