ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി ജമ്മു കശ്മീര്‍ പോലീസും സൈന്യവും സ്ഥിരീകരിച്ചു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. കുപ്വാരയിലെ മച്ചില്‍ സെക്ടറിലാണ് ഇപ്പോള്‍ ഏറ്റുമുട്ടല്‍ തുടരുന്നത്. നിയന്ത്രണ രേഖയിലൂടെ ഇന്ത്യന്‍ ഭാഗത്തേക്കുള്ള നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം തകര്‍ത്തത്.
സൈന്യത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് സൈന്യം ഇവിടെ തെരച്ചില്‍ ആരംഭിച്ചത്. തെരച്ചിലിനിടെയാണ് ഭീകരര്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തുന്നുവെന്ന് സുരക്ഷ സേനക്ക് അറിയിപ്പ് ലഭിച്ചത്. തുടര്‍ന്ന് ഉണ്ടായ ഏറ്റമുട്ടലിലാണ് രണ്ട് ഭീകരരെ വധിച്ചത്.
അതേസമയം കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ട് എന്നാണ് സൈന്യത്തിന് ലഭിച്ച വിവരം. ഈ സാഹചര്യത്തില്‍ ഇവിടെ തെരച്ചില്‍ തുടരുകയാണ്.
Discussion about this post