ഹൈദരാബാദ്: കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേക്കേറിയ മുന്‍എംഎല്‍എ വീണ്ടും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. തെലങ്കാനയിലെ മുന്‍എംഎല്‍എയാണ് ബിജെപിയിലേക്ക് കൂടുമാറി ഒരു വര്‍ഷത്തിനിപ്പുറം വീണ്ടും കോണ്‍ഗ്രസിലേക്ക് എത്തിയിരിക്കുന്നത്. കോമതിറെഡ്ഡി രാജ് ഗോപാല്‍ റെഡ്ഡിയാണ് തിരികെ എത്തിയിരിക്കുന്നത്.
തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോമതി റെഡ്ഡിയുടെ കാല് മാറ്റം. തെലങ്കാനയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമാണെന്നും അതിന്റെ കൂടെയാണ് താനെന്നും രാജി പ്രഖ്യാപിച്ച് റെഡ്ഡി പ്രതികരിച്ചു. വരുന്ന തിരഞ്ഞെടുപ്പില്‍ കെസിആര്‍ സര്‍ക്കാരിനെ പരാജയപ്പെടുത്തുമെന്നും അതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
2022 ഓഗസ്റ്റിലാണ് റെഡ്ഡി കോണ്‍ഗ്രസ് ഉപേക്ഷിച്ച് ബിജെപിയിലേക്ക് പോയത്. എംഎല്‍എ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് മുനുഗോഡെയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹം ബിആര്‍എസ് സ്ഥാനാര്‍ത്ഥിയോട് 10,000 വോട്ടുകള്‍ക്ക് പരാജയപ്പെടുകയും ചെയ്തിരുന്നു.
ALSO READ- ‘റാഹേല്‍ മകന്‍ കോര’ മോശമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചെന്ന് സംവിധായകന്‍; അശ്വന്ത് കോക്ക് ഉള്‍പ്പടെ ഒമ്പത് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്
തെലങ്കാനയില്‍ തന്നെ വന്‍ തോതില്‍ പണമൊഴുകിയ തിരഞ്ഞെടുപ്പുകളില്‍ ഒന്നായിരുന്നു നവംബറില്‍ മുനുഗോഡെയില്‍ നടന്ന ഉപതിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പരിശോധനയില്‍ എട്ട് കോടി രൂപയും 5000 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തിരുന്നു. റെഡ്ഡിയുടെ സഹോദരന്‍ കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി ഭുവനഗിരി മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയാണ്.
Discussion about this post