എരമംഗലം: മലപ്പുറത്ത് അടച്ചിട്ടവീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. മാറഞ്ചേരി കാഞ്ഞിരമുക്ക് പത്തായി സ്വദേശി ചെറുകുളത്തില്‍ ഷംസുവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിനകത്ത് സൂക്ഷിച്ചിരുന്ന 60 പവന് സ്വര്‍ണാഭരണവും രണ്ടുലക്ഷം രൂപയും ഡയമണ്ട് ആഭരണവും കവര്‍ന്നു. ഐഫോണ്‍, സിസിടിവിയുടെ ഡിവിആര്‍, രണ്ട് ലാപ്ടോപ്, വൈഫൈ മോഡം ഉള്‍പ്പടെയുള്ള ഉപകരണങ്ങളും മോഷണം പോയി.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഷംസുവിന്റെ ഭാര്യ ബസരിയയും രണ്ടുമക്കളും രാത്രിയോടെ തിരിച്ചെത്താമെന്ന രീതിയില്‍ വീട് അടച്ചുപൂട്ടി മാറഞ്ചേരി പരിച്ചകത്തെ ബസരിയയുടെ തറവാട് വീട്ടിലേക്ക് പോയത്. രാത്രി കനത്തമഴയെത്തുടര്‍ന്ന് തിരിച്ചെത്താന്‍ ആയില്ല. ചൊവ്വാഴ്ച പകല്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വീടിനകത്ത് കയറിയപ്പോഴാണ് കവര്‍ച്ച നടന്നത് അറിയുന്നത്.
മുറികളിലെ അലമാരകള്‍ തുറന്ന് സാധനങ്ങളെല്ലാം വാരിവലിച്ചെറിഞ്ഞ നിലയിലായിരുന്നു. മോഷണവിവരം അറിയിച്ച ഉടനെ പെരുമ്പടപ്പ് സബ് ഇന്‍സ്പെക്ടര്‍ എല്‍. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി. തുടര്‍ന്ന് തിരൂര്‍ ഡിവൈ.എസ്.പി. കെ.എം. ബിജുവും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. കവര്‍ച്ച നടന്ന വീട്ടിലേക്ക് വരുന്ന വഴികളിലെ സി.സി.ടി.വികള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.
Discussion about this post