കൊല്ലം: മതില് ഇടിഞ്ഞു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കൊല്ലം കണ്ണനല്ലൂരിലാണ് സംഭവം. മുട്ടയ്ക്കാവില്‍ സ്വദേശി പള്ളിവടക്കേതില്‍ ആമിനയാണ് മരിച്ചത്. 45 വയസ്സായിരുന്നു.
കഴിഞ്ഞ ദിവസം മുതല്പ്രദേശത്ത് കനത്ത മഴയായിരുന്നു. വീട്ടുമുറ്റത്ത് വെള്ളക്കെട്ടുണ്ടായതിനെത്തുടര്‍ന്ന് വെള്ളം ഓവുചാലിലേക്ക് തുറന്നു വിടാനുള്ള പണിയിലായിരുന്നു ആമിന.
അതിനിടെ ചുറ്റുമതില്‍ ആമിനയുടെ ദേഹത്തേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. മതിലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അമിനയെ പുറത്തെടുക്കാനായത്.
നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Discussion about this post