കൊച്ചി: അടുത്ത ജന്മത്തില്‍ തനിക്ക് ഒരു പെണ്ണായി ജനിക്കണമെന്നാണ് ആഗ്രഹമെന്ന് നടന്‍ സുരേഷ് ഗോപി. പുതിയ ചിത്രമായ ഗരുഡന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന ഇന്റര്‍വ്യൂവിലാണ് താരം തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. തന്റെ കൈയ്യിലുള്ള മോതിരം മകളില്‍ നിന്ന് അടിച്ചു മാറ്റിയതാണെന്നും. കൈയ്യില്‍ ഒരുപാട് ആഭരണങ്ങള്‍ ഉണ്ടെന്നും സുരേഷ് ഗോപി പറയുന്നു.
ദുബായില്‍ നിന്ന് വിമാനത്തില്‍ വരുമ്പോള്‍ തന്റെ സീറ്റിന്റെ ഇടയിലേക്ക് മോതിരം വീണു. കുറച്ചുകഴിഞ്ഞു ഒരാള്‍ അത് എടുത്തു തരികയും ചെയ്തു. പക്ഷേ അത്രയും നേരം വല്ലാത്ത വീര്‍പ്പുമുട്ടലായിരുന്നു. അപ്പോള്‍ തീരുമാനിച്ചു ഈ മോതിരം ഇനി ലോക്കറില്‍ സൂക്ഷിക്കുമെന്നും സുരേഷ് ഗോപി പറയുന്നു.
ഈ ആഭരണങ്ങളൊക്കെ അണിയാന്‍ അടുത്ത ജന്മത്തില്‍ എങ്കിലും പെണ്ണായി ജനിക്കാനാണ് ആഗ്രഹമെന്നും താരം പറയുന്നു. മകളുടെ കല്യാണത്തിന് വലിയൊരു മുത്തുമാല വാങ്ങിത്തരാമെന്നു ഭാര്യ രാധിക പറഞ്ഞിട്ടുണ്ടെന്നും ചിലപ്പോള്‍ ആ സ്‌റ്റൈല്‍ പരീക്ഷിച്ചേക്കുമെന്നും സുരേഷ് ഗോപി പറയുന്നു.
Discussion about this post