കോട്ടയം: ഹര്‍ത്താലുകളും പണിമുടക്കുകളും പരമാവധി ഒരു മണിക്കൂറായി ചുരുക്കണമെന്ന ആവശ്യവുമായി കേരള ഗവ.കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍. മാറിയ സാഹചര്യത്തില്‍ ഹര്‍ത്താലുകള്‍ വലിയ ബാധ്യതയാണ് ഉണ്ടാക്കുന്നത്. ഹര്‍ത്താലുകള്‍ നിര്‍മ്മാണ മേഖലയെ ഇല്ലാതാക്കുമെന്നും കരാറുകാരുടെ സംഘടന പറഞ്ഞു.
ഹര്‍ത്താല്‍ ദിവസവും സ്ഥിരം തൊഴിലാളികള്‍ക്ക് വേതനം നല്‍കണം, അല്ലാത്തവര്‍ക്കും പലപ്പോഴും കൂലി നല്‍കാറുണ്ട്. ക്രഷര്‍ ഉള്‍പ്പെടെ മെഷീനറികള്‍ക്കും വാടക കൊടുക്കണം. പ്രളയത്തോടൊപ്പമുണ്ടായ നഷ്ടങ്ങള്‍ക്കൊപ്പം ജിഎസ്ടിക്കൊപ്പം സെസും കൂടി വന്നപ്പോഴുണ്ടായ അധിക ബാധ്യതയും തങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്ന് സംഘടന പറഞ്ഞു. അതിനാല്‍ ഹര്‍ത്താലുകളും പണിമുടക്കുകളും പരമാവധി ഒരു മണിക്കൂറായി ചുരുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കി സംഘടന മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്തയക്കുമെന്നും, പ്രതിഷേധത്തിന് നല്ല മാര്‍ഗങ്ങള്‍ തേടണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കോട്ടയത്ത് നടന്ന പത്രസമ്മേളനത്തിലാണ് ഭാരവാഹികള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Discussion about this post