കൊല്ലം: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മകന് മരിച്ച നിലയില്‍. യദു പരമേശ്വരന് ( അച്ചു)ആണ് മരിച്ചത്. കൊല്ലത്തെ വീട്ടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പത്തൊമ്പത് വയസ്സായിരുന്നു. മുത്തച്ഛന് കെ. പരമേശ്വരന്‍പിള്ളയുടെ വീടായ തിരുമുല്ലവാരം വിഷ്ണത്തുകാവ് പൊയിലക്കട കോമ്പൗണ്ടില്‍ ശ്രീലതിയില്‍ ആയിരുന്നു താമസം.
ബിജു രാധാകൃഷ്ണന്റെ ഇളയമകനാണ് യദു. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയില്‍ ബിസിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഹരി പരമേശ്വരന് ആണ് സഹോദരന്.
സംഭവത്തില്‍ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു. 2006 ഫെബ്രുവരി 4ന് യദുവിന്റെ അമ്മ രശ്മിയെ വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. രശ്മി മരിച്ച കേസില്‍ ബിജു രാധാകൃഷ്ണനെ ജില്ലാ കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു.
Discussion about this post