ചേര്‍ത്തല: ജയ്പൂരില്‍ ബിസിനസും ജോലിയും വാഗ്ദാനം ചെയ്ത് ആലപ്പുഴ സ്വദേശികളായ യുവാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ അര്‍ത്തുങ്കല്‍ മാണിയാപൊഴി വീട്ടില്‍ ആല്ഫിന് എന്ന ആല്‍ബര്‍ട്ട് എം രാജു (20)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് രാജസ്ഥാനിലെ ജയ്പൂരിലുള്ള സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇയാളുടെ തട്ടിപ്പ്. അര്‍ത്തുങ്കല്‍ സ്വദേശികളായ നാലു യുവാക്കളില്‍ നിന്നും 7 ലക്ഷത്തിലധികം രൂപയാണ് ആല്ഫിന് അടങ്ങുന്ന സംഘം വാങ്ങിയത്.
ബാങ്ക് അക്കൗണ്ട് വഴിയാണ് പ്രതികള്‍ യുവാക്കളില്‍ നിന്നും പണം വാങ്ങിയത്. പിന്നീട് പരിശീലനത്തിനാണെന്ന് പറഞ്ഞ് ഇവരെ ജയ്പ്പൂരില്‍ കൊണ്ടുപോയി. തുടര്‍ന്ന് യുവാക്കളെ ഒരു ഹോട്ടലില്‍ താമസിപ്പിച്ച് സ്ഥിരമായി വൈകുന്നേരങ്ങളില്‍ ജവഹര്‍ പാര്‍ക്കില്‍ കൊണ്ടുപോയി ഇരുത്തും.
ഒടുവില്‍ പ്രതികള്‍ പറഞ്ഞ തരത്തിലുളള ബിസിനസോ പണമോ ലഭിക്കാഞ്ഞതോടെ യുവാക്കള്‍ക്ക് ചതി മനസിലായി. ഇതോടെ നല്കിയ പണം തിരികെ ചോദിച്ചെങ്കിലും പ്രതികള്‍ കൈമലര്‍ത്തി. തുടര്‍ന്ന് പറ്റിക്കപ്പെട്ട യുവാക്കള്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി.
Discussion about this post