തിരുവനന്തപുരം: ഹൈക്കോടതി വിധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കരുടെ കൂട്ടായ്മ ഈ മാസം 21ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ ശയന പ്രദക്ഷിണം നടത്തും. തൊഴിലാളി യൂണിയനുകളും സര്‍ക്കാരും വഞ്ചിച്ചെന്ന് ആരോപിച്ചാണ് എംപാനല്‍ കൂട്ടായ്മ വീണ്ടും സമരം ശക്തമാക്കുന്നത്.
പലരും ഇനിയൊരു സര്‍ക്കാര്‍ ജോലി കിട്ടാനുളള പ്രായപരിധി മാനദണ്ഡത്തിന് പുറത്തുളളവരാണ്. ഈ സാഹച്യത്തില്‍ പിരിച്ചുവിടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരമോ പുനരധിവാസമോ നല്‍കണമെന്നും കൂട്ടായ്മ ആവശ്യപ്പെടുന്നു. ലോംഗ് മാര്‍ച്ചുള്‍പ്പെടെ നടത്തിയിട്ടും സര്‍ക്കാരും തൊഴിലാളി സംഘടനകളും ഒറ്റപ്പെടുത്തി. കെഎസ്ആര്‍ടിസിയിലെ യൂണിയനുകള്‍ ആത്മാര്‍ത്ഥമായ സമീപനമല്ല സ്വീകരിക്കുന്നതെന്നും കൂട്ടായ്മ ആരോപിച്ചു.
നിലവില്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്നാരോപിച്ച് സുപ്രീംകോടതിയില്‍ എംപാലനലുകാര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. അതിനിടെയാണ് സമരം ശക്തമാക്കുന്നത്.
Discussion about this post