ചങ്ങനാശ്ശേരി: മുന്നോക്ക സമുദായത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് എന്‍എസ്എസ്.
സാമൂഹിക നീതി നടപ്പാക്കാനുള്ള ശ്രമമാണിതെന്നും, കേന്ദ്രസര്‍ക്കാരിന്റെ നീതിബോധവും ഇച്ഛാശക്തിയുമാണ് തെളിഞ്ഞിരിക്കുന്നതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. അരനൂറ്റാണ്ടിലേറെയായി എന്‍എസ്എസ് ആവശ്യപ്പെടുന്ന കാര്യമാണിതെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
Discussion about this post