ഹമാസ്-ഇസ്രയേല്‍ ഏറ്റമുട്ടല്‍ തുടരുന്നതിനിടെ പാലസിതീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്‍ പോണ്‍താരം മിയ ഖലീഫ. പാലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാല്‍ അവരുടെ പക്ഷത്ത് നില്ക്കാതിരിക്കാന് സാധിക്കില്ലെന്ന് മിയ എക്സില്‍ കുറിച്ചു.
പാലസ്തീനിലെ സാഹചര്യം മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ വംശീയതയുടെ ആ തെറ്റായ വശത്താണ്. അത് കാലക്രമേണ ചരിത്രം തെളിയിക്കുമെന്നും മിയ കുറിച്ചു. അതേസമയം, താരത്തിന്റെ അഭിപ്രായപ്രകടനത്തിന് പിന്നാലെ നിരവധി വിമര്‍ശന കമന്റുകളചും എത്തി.
ഒക്ടോബര്‍ ഏഴിന് പങ്കുവെച്ച ഈ പോസ്റ്റ് എക്സില്‍ ട്രെന്‍ഡിങ്ങിലെത്തി. അതേസമയം, മിയ അജ്ഞത മൂലമാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നത് എന്നായിരുന്നു ചിലര്‍ വിമര്‍ശിച്ചത്.
ദുരന്തമുഖത്ത് മനുഷ്യര്‍ ഒരുമിക്കുകയാണ് വേണ്ടതെന്നും ഒറ്റപ്പെടുത്തലുകളല്ല എന്നും ആളുകള്‍ കമന്റ് ചെയ്തിരിക്കുകയാണ്. അതേസമയം, ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മിയയും രംഗത്തെത്തി.
എന്തൊക്കെ പറഞ്ഞാലും പിന്തുണ പലസ്തീന് തന്നെയാകുമെന്നും പലസ്തീന് സ്വതന്ത്രമാകുന്നതുവരെ ആ നിലപാട് തുടരുമെന്നും മിയ കുറിച്ചു. കൂടാതെ ഇസ്രായേലിനെ പിന്തുണയ്ക്കുന്നവരെ മിയ വിമര്‍ശിക്കുകയും ചെയ്തു.
Discussion about this post