കണ്ണൂര്‍: സ്‌കൂളുകള്‍ ഹൈടെക് ആക്കണം. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോട് കൂടി ഓരോ ക്ലാസ് മുറികളും കുട്ടികളുടെ വിശ്രമ വിനോദ കേന്ദ്രങ്ങളാക്കണം അഭിപ്രായം ഉയര്‍ത്തി മന്ത്രി ഇപി ജയരാജന്‍. ചട്ടുകപ്പാറ സ്‌കൂളില്‍ സംഘടിപ്പിച്ച ശാസ്ത്ര തിളക്കം പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാചനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി സംഭാവനകളാണ് വിവരസാങ്കേതിക വിദ്യ സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുള്ളത്. നിരവധി മുന്നേറ്റങ്ങള്‍ക്കും കുട്ടികളുടെ ബുദ്ധിവളര്‍ച്ചയ്ക്കും അത് സഹായകമായിട്ടുണ്ട്. ഇന്നത്തെ കുട്ടികള്‍ അതീവ ബുദ്ധിശാലികളാണ്. ഇതിനനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. ആക്കാദമിക് വിഷയങ്ങള്‍ ചിന്തയെ പ്രചോദിപ്പിക്കുന്നതാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post