മനാമ: മലയാളിയായ 54കാരന്‍ ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ഉതിമൂട് താഴയില്‍ കുടുംബാംഗം ഏബ്രഹാം ടി വര്‍ഗീസ് (54) ആണ് മരിച്ചത്.
ഹൃദയാഘാതമാണ് മരണകാരണം. ബഹ്റൈനിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു എബ്രഹാം. കഴിഞ്ഞ ദിവസം രാവിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ലീന ഏബ്രഹാം, സല്‍മാനിയ മെഡിക്കല്‍ കോളേജില്‍ നഴ്സാണ്. മക്കള്‍: അഖില്‍ ഏബ്രഹാം, അക്സ ഏബ്രഹാം.
Discussion about this post