കോഴിക്കോട്: കുടുംബ വഴക്കിനെ തുടര്‍ന്ന് കോടഞ്ചേരിയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും മധ്യവയസ്കന് വെട്ടിപരിക്കേല്‍പ്പിച്ചു. പാറമലയില്‍ പാലാട്ടില്‍ ബിന്ദു (46), ബിന്ദുവിന്റെ മാതാവ് ഉണ്ണിയാത (69) എന്നിവരെയാണു ബിന്ദുവിന്റെ ഭര്‍ത്താവ് ഷിബു (52) വെട്ടിയത്.
ഇന്നു രാവിലെ ആറുമണിയോടെയാണു ദാരുണ സംഭവം നടന്നത്. കുടുംബ വഴക്കാണു ആക്രമണത്തിനു പിന്നില്‍. ബിന്ദുവിന്റെ തോളിനും തലയ്ക്കും കൈക്കും വെട്ടേറ്റു. ഉണ്ണിയാതയുടെ ഒരു കൈവിരല്‍ വേര്‍പെട്ടു.
പരിക്കു ഗുരുതരമായതിനാല്‍ ഇരുവരെയും താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. രണ്ടുവര്‍ഷമായി ബിന്ദുവും ഷിബുവും പിരിഞ്ഞു താമസിക്കുകയായിരുന്നു. ആക്രമണത്തിനു പിന്നാലെ ഷിബു ഒളിവിലാണു. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്.
Discussion about this post