ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ശുചീകരണ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ഗാന്ധിജയന്തിയോട് അനുബന്ധിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ശുചീകരണ പരിപാടി.
മോഡിക്കൊപ്പം ശുചീകരണ പ്രവൃത്തികളില്‍ ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സര്‍ അങ്കിത് ബൈയന്പുരിയയുമുണ്ടായിരുന്നു. പ്രധാനമന്ത്രി തന്നെയാണ് ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
”ഇന്നു രാജ്യം ശുചിത്വത്തിന് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അങ്കിത് ബൈയന്പുരിയയും ഞാനും അതാണ് ചെയ്തത്. ശുചിത്വത്തിനുപരി കായിക ക്ഷമതയ്ക്കും ക്ഷേമത്തിനും ശ്രദ്ധ നല്കുന്നു. സ്വച്ഛ് ഭാരത്, സ്വസ്ത് ഭാരത് എന്നിവയ്ക്കു വേണ്ടിയാണ് ഇതെല്ലാം.”- വിഡിയോ പങ്കുവച്ചുകൊണ്ട് മോദി സമൂഹമാധ്യമത്തില്‍ കുറിച്ചു.
അതേസമയം,ഒക്ടോബര്‍ ഒന്നിന് മഹാത്മ ഗാന്ധിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒരു മണിക്കൂര്‍ ശുചീകരണത്തിനായി മാറ്റിവയ്ക്കണമെന്ന് പ്രധാനമന്ത്രി മന് കി ബാത്തില്‍ ആഹ്വാനം ചെയ്തിരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ഇന്ന് ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി.
Discussion about this post