പുതുക്കോട്ട: അയ്യപ്പ ഭക്തരുടെ വാഹനം അപകടത്തില്‍ പെട്ടു. അപകടത്തില്‍ പത്ത് പേര് മരിച്ചു. ആന്ധ്ര സ്വദേശികളാണ് മരിച്ചത്. ഇവര്‍ ശബരിമല ദര്‍ശനം നടത്തി മടങ്ങവെ തിരുമയം ബൈപാസ് റോഡില്‍ വെച്ചായിരുന്നു സംഭവം. സംഘം സഞ്ചരിച്ചിരുന്ന വാഹനം എതിരെ വന്ന കണ്ടെയ്നല്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ഏഴ് പേര് സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൂന്ന് പേര് പുതുക്കോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. 14 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 2.20ഓടെയായിരുന്നു അപകടം. കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ ഒളിവിലാണ്. അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനം പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
Discussion about this post