സിനിമയിലും മിമിക്രി ലോകത്തും തിരക്കാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന താരങ്ങളില്‍ ഒരാളാണ് രമേഷ് പിഷാരടി. കുറഞ്ഞ കാലത്തിനുള്ളില്‍ നടന്‍, മിമിക്രി താരം, സംവിധായകന്‍, അവതാരകന്‍ എന്നിങ്ങനെ ഒട്ടനവധി മേഖലകള്‍ കൈയ്യടിക്കിയ താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഫോട്ടോ ശ്രദ്ധേയമായിരിക്കുകയാണ്.
പലപ്പോഴും സുഹൃത്തും സിനിമാതാരവുമായ ധര്‍മജനോടൊപ്പമാണ് പാട്ടുകളുമായി എത്താറുള്ളതെങ്കിലും ഇത്തവണ ധര്‍മജനൊപ്പമല്ല പിഷാരടി എത്തിയത്. കുട്ടിപാട്ടുകാരി അനന്യ കുട്ടിയോടൊപ്പമാണ്.
‘ആനച്ചന്തം ഗണപതി മേളച്ചന്തം’ എന്ന പാട്ടാണ് ഇരുവരും ചേര്‍ന്ന് ഈണത്തില്‍ പാടുന്നത്. ‘ഇത് ഇവിടെ ഒന്നും ജനിക്കേണ്ട ആളല്ല, ചെറുതാകും തോറും സന്തോഷം വലുതാകും’ എന്നിങ്ങനെയാണു പലരുടെയും കമന്റുകള്‍. ചുരുങ്ങിയ കാലയളവില്‍ തന്നെ റിയാലിറ്റി ഷോളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പാട്ടുകള്‍ കൊണ്ടു നിരവധി ആരാധകരെ ഉണ്ടാക്കിയ കുട്ടിത്താരമാണ് അനന്യ.
അനന്യയുടെ കുസൃതിയും ആലാപന മികവും ആസ്വാദക ഹൃദയം കീഴടക്കിയിരുന്നു. ഒടുവിലിപ്പോള്‍ പിഷാരടിക്കൊപ്പമുള്ള അനന്യയുടെ പാട്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രമേഷ് പിഷാരടി തന്നെയാണു വീഡിയോ പങ്കുവച്ചത്. നിരവധി പേര്‍ വീഡിയോ കാണുകയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.
Discussion about this post