പത്തനംതിട്ട: അമ്മ ഭക്ഷണം തയ്യാറാക്കി കൊടുക്കാത്തതിന്റെ പേരില്‍ ക്ഷുഭിതനായ യുവാവ് ഫ്ലാറ്റിന് തീയിട്ടു. പത്തനംതിട്ട ഓമല്ലൂര്‍ പുത്തന്‍പീടികയിലാണ് നടുക്കുന്ന സംഭവം. സംഭവത്തില്‍ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ജുബിന്‍ എന്ന ആളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്യ ലഹരിയിലായിരുന്നു ജുബിന്‍ ഫ്ലാറ്റിന് തീയിട്ടതെന്നും ഇയാള്‍ ഒത്തിരി കേസുകളില്‍ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകളാണ് തീയണച്ചത്. തീപിടുത്തത്തില്‍ 80 കാരി ആയ അമ്മ ഓമന ജോസഫിന് നിസാര പൊള്ളലേറ്റു. ഫ്ലാറ്റ് പൂര്‍ണമായും കത്തി നശിച്ചു.
അനേകം കുടുംബങ്ങളുള്ള ഫ്ലാറ്റ് സമുച്ചയത്തില്‍ തീ പടര്‍ന്നിരുന്നെങ്കില്‍ വന്‍ അപകടം ഉണ്ടാകുമായിരുന്നു. തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്.
പ്രതിയെ വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തി റിമാന്‍ഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞ കൂറേ ദിവസങ്ങളായി കുടുംബാംഗങ്ങളുമായി ഇയാള്‍ വഴക്കിലായിരുന്നുവെന്നും പോലീസ് പറയുന്നു.
Discussion about this post