കോഴിക്കോട്:താമരശേരി ചമലില്‍ അജ്ഞാതര്‍ വളര്‍ത്തു പോത്തിന്റെ വാല് മുറിച്ചു മാറ്റി. കര്‍ഷകനായ കണ്ണന്തറ ജോസഫിന്റെ വീട്ടിലെ പോത്തിന്റെ വാലാണ് മുറിച്ചു മാറ്റിയത്. സംഭവത്തില്‍ ജോസഫ് പോലീസില്‍ പരാതി നല്കി.
ശനിയാഴ്ച രാത്രിയാണ് സംഭവം. ശനിയാഴ്ച പോത്തിനെ വാങ്ങാന്‍ ചിലര്‍ എത്തിയിരുന്നെങ്കിലും പ്രതീക്ഷിച്ച വില ലഭിക്കാത്തതിനാല്‍ കച്ചവടം നടന്നിരുന്നില്ലെന്നും ജോസഫ് പറയുന്നു. അന്ന് രാത്രി തന്നെയാണ് വാല് മുറിച്ചത്.
സംഭവത്തില്‍ പോത്തിനെ വാങ്ങാന്‍ എത്തിയവരെ സംശയിക്കുന്നതായി പോലീസില്‍ നല്കിയ പരാതിയില്‍ കര്ഷകന് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post